Thursday, January 20, 2011

നോക്കുകൂലി സാമൂഹികപ്രശ് നം

ജോലിക്ക് കൂലി.. ജോലിയെടുത്താല് എടുത്ത ജോലിക്ക് കൂലി ലഭിക്കുകയും വേണം അത് ന്യായം. ജോലിയെടുക്കാതെ വെറുതെ “കോക്കി” നിന്ന് കാശ് കൈപറ്റുന്നത് (അതും ബലമായി) ഗുണ്ടായിസം അല്ലാതെ എന്താണ്…? ഒരിക്കലും ന്യായീകരിച്ചു കൊടുക്കുകാന് പറ്റാത്ത ഒന്നാണ് നോക്കുകൂലി. സംഘടനാബലത്തിന്റെ കൈയ്യൂക്കില് കാലങ്ങളായി തൊഴിലാളികള്ക്കിടയില് നിലനില്ക്കുന്ന രീതിയാണ് നോക്കുകൂലി. തൊഴിലുടമ സ്വന്തം തൊഴിലാളികളെ നിര്ത്തി ചരക്കിറക്കിയാലും ആ പ്രദേശത്തെ അംഗീകൃത തൊഴിലാളിയൂണിയനുകളിലെ അംഗങ്ങള്ക്കുകൂടി കൂലിനല്കണമെന്ന അലിഖിതനിയമമാണ് നോക്കുകൂലി. വീടുമാറുമ്പോള് വീട്ടുകാര് തനിച്ച് കട്ടിലും അലമാരയുമൊക്കെ എടുത്തുവെച്ചാലും ഒരുകൂട്ടം തൊഴിലാളികള് തൊഴിലവകാശവും കൂലിയും ആവശ്യപ്പെട്ട് പിറകെയെത്തും. അതിന് ചുവട് പിടിക്കാന് ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളും.
ഇനി അല്പം പുറകോട്ടു പോകാം -June 30th, 2010
അടൂര് മേലൂട് ലക്ഷ്മിശ്രീയില് സുരേന്ദ്രന് വീടു പണിക്കായി വാങ്ങിയ തേക്ക്, ലോറിയില് കയറ്റിയത് ആനയെ കൊണ്ടു വന്നാണ്. ലോറിയില് കയറ്റുവാന് അല്പം ബുദ്ധിമുട്ടുള്ള ഒരു സ്ഥലത്തായിരുന്നു തടി കിടന്നിരുന്നത്. തങ്ങള്ക്ക് ഈ തടി ലോറിയില് കയറ്റുവാന് ബുദ്ധിമുട്ടുണ്ടെന്ന് തൊഴിലാളികള് അറിയിച്ചതിനെ തുടര്ന്നാണ് സുരേന്ദ്രന് ആനയെ കൊണ്ടു വന്നത്. എന്നാല് ലോറിയില് മരം കയറ്റി പുറപ്പെട്ടപ്പോള് സി. ഐ. ടി. യു. ഉള്പ്പെടെ പ്രമുഖ യൂണിയനില് പെട്ട തൊഴിലാളികള് ലോറി തടഞ്ഞു നോക്കു കൂലി ആവശ്യപ്പെട്ടു. ആദ്യം പണം നല്കുവാന് വിസമ്മതിച്ചെങ്കിലും തന്റെ കയ്യില് നിന്നും നിര്ബന്ധമായി 1500 രൂപ നോക്കുകൂലി യായി വാങ്ങിയെന്ന് സുരേന്ദ്രന് ആരോപിക്കുന്നു. ഇതിനിടയില് ലോറിയില് നിന്നും താഴെ വീണ ചെറിയ തടി കയറ്റുവാന് അവര് തയ്യാറായതുമില്ല.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നോക്കു കൂലി ഇപ്പോഴും പിരിക്കുന്നുണ്ടെന്ന ആരോപണത്തെ ശരി വെക്കുന്നതാണ് ഈ സംഭവം. ജെ. സി. ബി., ടിപ്പര് ലോറി എന്നിവ ഉപയോഗിച്ച് നടത്തുന്ന ജോലികള്ക്ക് പോലും നോക്കുകൂലി വാങ്ങി പൊതുജനത്തെ ചൂഷണം ചെയ്യുവാന് സംഘടിത തൊഴിലാളി വര്ഗ്ഗത്തിനു യാതൊരു മടിയുമില്ല. ഭീഷണി ഭയന്ന് പലപ്പോഴും സാധാരണക്കാര്ക്ക് അവര് ആവശ്യപ്പെടുന്ന തുക നല്കേണ്ടി വരുന്നു

ചില നേതാക്കളുടെ പ്രതികരണങ്ങള്  -ഇവനികെയാണ് പോലും നേതാവ് - Commissioner  എന്നാ പടത്തിലെ ഓഗസ്റിനെ ചെയ്ത കഥ പത്രത്തെ ഓര്മ കാണും അല്ലോ..വട്ടപര പീതാംബരന് -നമ്മള് നേതാക്കള് പണി എടുകാറില്ല എന്ന് പറയുന്ന !! ഇവനെ ഒകെ വച്ച് നോകുമ്പോള് അതോകെ എത്ര ഭേദം
1.എഐടിയുസി നേതാവ് കാനം രാജേന്ദ്രന്.
കലൂരിലെ വിസ്റ്റാര് ഗോഡൌണില് നടന്നത് വെറും നാടകമാണെന്നും വിഗാര്ഡ് ഗ്രൂപ്പ് എംഡി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സ്വയം ചുമടിറക്കിയത് ‘പബ്ലിസിറ്റി’ കിട്ടാന് വേണ്ടിയാണെന്നും എഐടിയുസി നേതാവ് കാനം രാജേന്ദ്രന്. കലൂര് പുതുക്കലവട്ടത്തെ വിസ്റ്റാര് ഗോഡൗണില് ബുധനാഴ്ച വിഗാര്ഡിലെ തൊഴിലാളികളും സിഐടിയുവും തമ്മില് ഉണ്ടായ തര്ക്കത്തെ പറ്റി സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്.
“വി ഗാര്ഡ് ഗ്രൂപ്പ് എംഡി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഗോഡൗണിലെത്തി ലോറിയില് കയറി സ്വയമായി ചുമടിറക്കിയത് മാധ്യമശ്രദ്ധ കിട്ടാന് വേണ്ടിയാണ്. സത്യത്തില് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിയോഗിച്ചിരിക്കുന്ന തൊഴിലാളികള് യഥാര്ഥ ലേബര് കാര്ഡുള്ളവരാണോയെന്ന് പരിശോധിക്കണം. നോക്കുകൂലി എന്നൊരു കൂലിയില്ല. അതൊക്കെ മാധ്യമങ്ങള് പറയുന്നതാണ്. സര്ക്കാരിന് പരാതി കൊടുത്തിട്ട് കാര്യമില്ല എന്നാണ് കൊച്ചൗസേപ്പിന്റെ ഭാര്യ ഷീല പറയുന്നത്. അത് പരിചയക്കുറവ് കൊണ്ടാണ്” - കാനം രാജേന്ദ്രന് പറഞ്ഞു.
2.എംഎം ലോറന്സും
തര്ക്കത്തെ സംബന്ധിച്ച് സിഐടിയു സംസ്ഥാന ജനറല് സെക്രട്ടറി എംഎം ലോറന്സും പ്രതികരിച്ചിരുന്നു. മുതലാളിമാര് ചുമടെടുക്കുന്നത് നല്ലകാര്യമാണെന്നും അതുകൊണ്ട് വിഗാര്ഡ് ഉടമയായ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി ചുമടെടുക്കാന് എത്തിയത് നല്ലൊരു കാര്യമായിട്ടാണ് താന് കാണുന്നതെന്നും എന്തായാലും വിഗാര്ഡ് മാനേജ്മെന്റും സിഐടിയുമായി ഉണ്ടായ തര്ക്കം അന്വേഷിക്കുമെന്നുമാണ് ലോറന്സ് കൊച്ചിയില് പറഞ്ഞത്. പാര്ട്ടി നേതാക്കള് എതിര്ത്തിട്ടും സിഐടിയു യൂണിയന്കാര് ‘നോക്കുകൂലി’ ചോദിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് നോക്കുകൂലിക്ക് സിഐടിയു എതിരാണെന്ന് ലോറന്സ് പറഞ്ഞു.
പ്രതിഷേധങ്ങളും പ്രതിരോധങ്ങളും തട്ടിയെറിഞ്ഞ് ‘നോക്കുകൂലി’ ഇവിടെ വളരുകയാണ്. നീതിക്കോ ധാര്മികതയ്ക്കോ നിരക്കാത്ത ഒരു സമ്പ്രദായത്തിനു വഴങ്ങേണ്ടിവരുന്ന ദയനീയ അവസ്ഥയിലാണ് കേരളീയര്
കേരള സമൂഹം ഇത്രക് ജീര്ണിച്ചു പോയോ?
നിങ്ങള് എന്ത് കരതുന്നു?
അഭിപ്രായങ്ങളും പ്രതികരണങ്ങളും രേഖപെടുതുമല്ലോ

Saturday, January 15, 2011

അനില് അംബാനിക്ക് വിലക്ക്

ദ്വിതീയ വിപണിയായ ഓഹരി വിപണിയില് നിക്ഷേപം നടത്തുന്നതില്നിന്ന് അനില് അംബാനിക്കു സെക്യൂരിറ്റീസ് ആന്ഡ് എക്സ്ചേഞ്ച് ബോര്ഡിന്റെ (സെബി) വിലക്ക്. വിലക്ക് ഈ വര്ഷം മുഴുവനും ബാധകമായിരിക്കും.
മൂന്നു ദിവസമായി തകര്ച്ച കാണിക്കുന്ന വിപണി ഇന്നലെ വ്യാപാരം പൂര്ത്തിയാക്കിയ ശേഷമാണ് സെബിയുടെ വിലക്ക് വന്നത്. തിങ്കളാഴ്ച ഈ തീരുമാനം വിപണിയെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകര്.

രാജ്യത്തെ മുന്നിര കോര്പ്പറേറ്റ് ഗ്രൂപ്പുകളാണ് അംബാനിമാരുടെ റിലയന്സുകള്. ഇവര്ക്കെതിരേ സ്വീകരിക്കുന്ന കടുത്ത നടപടികള് വിപണിയെ അപ്പാടെ ബാധിക്കും. ഓഹരി ഇന്ഡെക്സുകള് തലകുത്തി വീഴും. റിലയന്സ് ഗ്രൂപ്പുകളെ പിണക്കാന് സര്ക്കാര് ഇഷ്ടപ്പെടില്ല തന്നെ. അനില് അംബാനി ഗ്രൂപ്പ് കമ്പനികളായ റിലയന്സ് ഇന്ഫ്ര, ആര്എന്ആര്എല് എന്നിവക്കെതിരായ നടപടികള് സെബി സെറ്റില് ചെയ്യുമ്പോള് ഈ പശ്ചാത്തലവും ഓര്ക്കണം.
സെറ്റില്മെന്റ് പ്രകാരം സെബിക്കു റിലയന്സ് ഗ്രൂപ്പ് നല്കിയത് 50 കോടി രൂപ. ഒത്തുതീര്പ്പിലൂടെ ഒരു വര്ഷം സെബിക്കു ലഭിക്കുന്ന ഏറ്റവും കൂടിയ തുകയാണിത്. എന്നാല്, അനിലിന്റെ ഗ്രൂപ്പിന് ഈ തുക വന് ബാധ്യതയൊന്നുമല്ല. നിക്ഷേപക വിശ്വാസത്തെ ഗുരുതരമായി ബാധിക്കാവുന്ന നടപടികളില്നിന്ന് അതുവഴി അവര് രക്ഷപെടുന്നു. ലിസ്റ്റഡ് കമ്പനികളില് നിക്ഷേപിക്കുന്നതിനുള്ള സെബി വിലക്ക് കമ്പനികളുടെ വികസന പ്രവര്ത്തനങ്ങളെ ബാധിക്കില്ല. പ്രാഥമിക വിപണിയില് ഇടപെടാന് തടസങ്ങളുമില്ല. അതുകൊണ്ടുതന്നെ ആശങ്കകള് ഉയരുന്നില്ല എന്നാണു വിദശീകരണം.
ഇരു കമ്പനികളും ഓഹരി വിപണി മാനദണ്ഡങ്ങള് പാലിച്ചില്ലെന്ന ആരോപണമാണു സെബി എന്ഫോഴ്സ്മെന്റ് അന്വേഷിച്ചു വന്നത്. ഇത്തരം കേസുകള് ഒത്തുതീര്പ്പ് വ്യവസ്ഥകളിലൂടെ സെബി പരിഹരിച്ചു തുടങ്ങിയത് 2007ല്. ഇതിനകം 1000 കേസുകള്ക്ക് ഇത്തരത്തില് പരിഹാരമുണ്ടാക്കി. എന്നാല്, ഒരിക്കല്പ്പോലും ഇത്രയും തുക സെറ്റില്മെന്റ് ഫീസായി സെബിക്കു ലഭിച്ചിട്ടില്ല.
2007ല് 21 കമ്പനികളുടെ പ്രശ്നങ്ങള് ഒത്തുതീര്പ്പിലൂടെ പരിഹരിച്ചപ്പോള് സെബിക്കു ലഭിച്ചത് 1.2 കോടി മാത്രം.2009ല് 469 സ്ഥാപനങ്ങള്ക്കെതിരേ നടപടികള് അവസാനിപ്പിച്ച വകയില് ലഭിച്ചതു 41 കോടി. 2010ലാകട്ടെ 30 കോടിയും. 200 കമ്പനികള്ക്കെതിരേയുള്ള നടപടികളാണു സെബി കഴിഞ്ഞ വര്ഷം അവസാനിപ്പിച്ചത്. ഒത്തുതീര്പ്പിനുള്ള എല്ലാ അപേക്ഷകളും സെബി സ്വീകരിക്കാറില്ല. ഇതുവരെ 700 അപേക്ഷകള് നിരാകരിച്ചിട്ടുണ്ട്.